സ്കൂള്‍
മുറ്റത്തെ തളിര്‍ത്തുലഞ്ഞു
നില്‍ക്കുന്ന നെല്ലിമരച്ചോട്ടിലിരുന്ന്
ഞാന്‍ ആലോചിച്ചു.
ഈ സ്കൂളിന്
എന്തൊക്കെ കഥകള്‍ ഉണ്ടാകും!
ചരിത്രമായി
മാറിയ ഓലഷെഡും മണ്‍മറഞ്ഞുപോയ
ഗുരുനാഥന്മാരും നമ്മുടെ
മുന്‍തലമുറയ്ക്ക് സമ്മാനിച്ച
അക്ഷരവെളിച്ചത്തിന്റെ
ബാക്കിപത്രമാണല്ലോ ഈ ഞാനും.
ഏകാധ്യാപക
വിദ്യാലയമായി ൧൯൧൭-ല്‍
(1917)ആരംഭിച്ച
ഈ വിദ്യാലയം ഇന്ന് ശതാബ്ദിയുടെ
നിറവിലാണ്.
മണിപ്രവാളത്തില്‍
നിന്ന് അച്ചടിച്ച പാഠപുസ്തകത്തിലേക്കും
DPEP യിലേക്കും
സര്‍വശിക്ഷാ അഭിയാനിലേക്കും
മാറിയപ്പോള്‍ കാലം പതിപ്പിച്ച
മാറ്റം വലുതായിരുന്നു.
എണ്ണമറ്റ
മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന
ധാരാളം പേര്‍ക്ക് അക്ഷ രവെളിച്ചം
പകര്‍ന്നു കഴിഞ്ഞു ഈ
വിദ്യാലയമുത്തശ്ശി.
അമ്പലങ്ങളും
കാവുകളും തറവാടുകളും
കൈകോര്‍ത്തുനില്‍ക്കുന്ന
ഒരു ഗ്രാമത്തിലെ ജനങ്ങളുടെ
അജ്ഞതയുടെ അന്ധകാരം അകറ്റി
വിദ്യകളുടെ സഹായത്തോടെ
അറിവിന്റെ കൊടുമുടിയിലേക്ക്
കുഞ്ഞുങ്ങളെ കൈ പിടിച്ചുയര്‍ത്താന്‍
ഇന്നും, എന്നും
സ്ക്കൂള്‍ സുസജ്ജമാണ്.
കാസറഗോഡ്
ജില്ലയിലെ കാഞ്ഞങ്ങാട്
മുനിസിപ്പാലിറ്റിയില്‍
സ്ഥിതിചെയ്യുന്ന പുതുക്കൈ
ജി.യു.പി
സ്ക്കൂളില്‍ ഒന്നുമുതല്‍
ഏഴുവരെ ക്ലാസുകളിലായി
ഇരുന്നൂറോളം കുട്ടികള്‍ പഠനം
നടത്തുന്നു. തികച്ചും
ഗ്രാമീണ അന്തരീക്ഷത്തില്‍
നിലകൊള്ളുന്ന ഈ വിദ്യാലയത്തിന്
പുതുക്കൈ, പട്ടേന,
ചിറപ്പുറം,
കൊഴുത്തില്‍,
മൂലപ്പള്ളി,
വാഴുന്നോറൊടി
തുടങ്ങിയ പ്രദേശങ്ങളാണ്
ജീവന്‍ നല്‍കുന്നത്.
No comments:
Post a Comment